Ticker

6/recent/ticker-posts

സൂക്ഷ്മ പരിശോധന പൂർത്തിയായി ജില്ലയിൽ 37 സ്ഥാനാർത്ഥികൾ

കാഞ്ഞങ്ങാട് :നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 79 പത്രികകള്‍ ലഭിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 63 പത്രികകള്‍ സ്വീകരിച്ചു. 16 പത്രികകള്‍ തള്ളി. സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍  ജില്ലയില്‍ 37 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത്. നാളെ (മാര്‍ച്ച് 26) വരെ പത്രിക പിന്‍വലിക്കാം. 
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ' മത്സരരംഗത്ത് ഏഴ് സ്ഥാനാര്‍ത്ഥികള്‍
നിയമസഭാ തിരഞ്ഞെടുപ്പ് 2026 സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ലഭിച്ച 14 നാമനിര്‍ദേശ പത്രികകളില്‍ 12 പത്രികകള്‍ സ്വീകരിച്ചു. രണ്ട് എണ്ണം തള്ളി.  
ഇന്ത്യൻ നാഷണൽ  കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി സന്ദീപ്.  ജി, ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികളായ രവി കുളങ്ങര, രമണി കെ.വി, സി.പി.ഐ.എം സ്ഥാനാര്‍ഥി  മുസ്തഫ വി.പി.പി, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ മുസ്തഫ പി.പി, മുസ്തഫ വി.പി, സന്ദീപ് എളാട്ട് എന്നിവര്‍ സമര്‍പ്പിച്ച പത്രികകള്‍ സ്വീകരിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.പി പ്രകാശന്‍, സി.പി.ഐ.എം സ്ഥാനാര്‍ത്ഥി സാബു അബ്രഹാം എന്നിവര്‍ സമര്‍പ്പിച്ച പത്രികകളുമാണ് തള്ളിയത്. 
          കാഞ്ഞങ്ങാട് മണ്ഡലത്തില്‍  മത്സരരംഗത്ത് നാല് സ്ഥാനാര്‍ത്ഥികള്‍
നിയമസഭാ തിരഞ്ഞെടുപ്പ് 2026 സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ഉദുമ നിയോജക മണ്ഡലത്തില്‍ ലഭിച്ച 13 നാമനിര്‍ദേശ പത്രികകളില്‍ ഒന്‍പത് പത്രികകള്‍ സ്വീകരിച്ചു. നാലെണ്ണം തള്ളി. 
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നാല് സ്ഥാനാര്‍ത്ഥികളായി.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷൈജി, ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.ബാലരാജ്, സി.പി.ഐ സ്ഥാനാര്‍ത്ഥി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ബി.എസ്.പി സ്ഥാനാര്‍ത്ഥി വിജയകുമാര്‍.ബി എന്നിവര്‍ സമര്‍പ്പിച്ച പത്രികകള്‍ സ്വീകരിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി വേണുഗോപാല്‍ കെ.കെ, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിസാമുദ്ദീന്‍.കെ, സി.പി.ഐ സ്ഥാനാര്‍ത്ഥി, ബാബു സി.പി എന്നിവര്‍ സമര്‍പ്പിച്ച പത്രികകളുമാണ് തള്ളിയത്
ഉദുമ മണ്ഡലത്തില്‍  മത്സരരംഗത്ത് ആറ് സ്ഥാനാര്‍ത്ഥികള്‍
നിയമസഭാ തിരഞ്ഞെടുപ്പ് 2026 സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ഉദുമ നിയോജക മണ്ഡലത്തില്‍ ലഭിച്ച 15 നാമനിര്‍ദേശ പത്രികകളില്‍ 10 പത്രികകള്‍ സ്വീകരിച്ചു. അഞ്ചെണ്ണം തള്ളി.  ഇതോടെ ഉദുമ മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ത്ഥികളായി. 
സി.പി.എം സ്ഥാനാര്‍ത്ഥി സി.എച്ച് കുഞ്ഞമ്പു, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നീലകണ്ഠന്‍, ബി.ജെ.പി സ്ഥാനാര്‍ഥി എം.മനുലാല്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ കുഞ്ഞിരാമന്‍, കുഞ്ഞമ്പു, നസീര്‍ എന്നിവര്‍ സമര്‍പ്പിച്ച പത്രികകള്‍ സ്വീകരിച്ചു. 
 സി.പി.എം സ്ഥാനാര്‍ത്ഥി ബാലന്‍,   രാജൻ എന്നിവര്‍ സമര്‍പ്പിച്ച പത്രികകളാണ്  തള്ളിയത്.
കാസര്‍കോട് മണ്ഡലത്തില്‍ മത്സര രംഗത്ത് ആറ് സ്ഥാനാര്‍ത്ഥികള്‍
നിയമസഭാ തിരഞ്ഞെടുപ്പ് 2026 സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ലഭിച്ച 13 നാമനിര്‍ദേശ പത്രികകളില്‍ 12 പത്രികകള്‍ സ്വീകരിച്ചു. ഒരെണ്ണം തള്ളി.  കാസര്‍കോട് മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ത്ഥികളായി. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ കല്ലട്ര മാഹിന്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി,  , സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ  ഷാനവാസ് പാദൂര്‍,
ഷാനവാസ് എ.എ,
 എം.എ ലത്തീഫ് മുഹമ്മദ് അലി ഫത്താഹ് എന്നിവരുടെ പത്രികകള്‍ സ്വീകരിച്ചു. 
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായ മാഹിന്‍ കേളോട്ട് സമര്‍പ്പിച്ച പത്രികയാണ് തള്ളിയത്. 
മഞ്ചേശ്വരം മണ്ഡലത്തില്‍ നാല് പത്രികകള്‍ തളളി; മത്സര രംഗത്ത് 14 സ്ഥാനാര്‍ത്ഥികള്‍
നിയമസഭാ തിരഞ്ഞെടുപ്പ് 2026 സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ലഭിച്ച 24 നാമനിര്‍ദേശ പത്രികകളില്‍ 20 പത്രികകള്‍ സ്വീകരിച്ചു. . ഇതോടെ മഞ്ചേശ്വരം മണ്ഡലത്തില്‍ 14 സ്ഥാനാര്‍ത്ഥികളായി.
ബി.എസ്.പി സ്ഥാനാര്‍ത്ഥി സഞ്ജീവ, സി.പി.ഐ.എം സ്ഥാനാര്‍ത്ഥി കെ.ആര്‍ ജയാനന്ദ, ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്‍, മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷറഫ്, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.എം അഷറഫ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ മുഹമ്മദ് അഷറഫ്, അബ്ദുള്‍ ലത്തീഫ്.ഐ, ജീന്‍ ലെവീന മൊന്താരോ, മുഹമ്മദ് അഷറഫ് കെ.എ, ജോണ്‍ ഡിസൂസ, മുഹമ്മദ് റഫീഖ്, എന്‍.കേശവ നായ്ക്, ഡി.സുരേന്ദ്രന്‍ നായര്‍, കെ.അബ്ദുള്ള എന്നിവരുടെ പത്രികകള്‍ സ്വീകരിച്ചു. 
നാല് പത്രികകള്‍ തള്ളി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷംബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ് കുമാര്‍ ഷെട്ടി, സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ വിട്ടള റായ്, മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എ.കെ ഹാരിഫ് എന്നിവരുടെ പത്രികകളാണ് തള്ളിയത്
വരണാധികാരികളായ ഷേര്‍ലി വി.ഇ, (തൃക്കരിപ്പൂര്‍), മനോജ് കെ.ആര്‍ (കാഞ്ഞങ്ങാട്), ലിപു എസ് ലോറന്‍സ് (ഉദുമ), ബിനുജോസഫ്, (കാസര്‍കോട്), രഘുമണി വി.പി (മഞ്ചേശ്വരം) എന്നിവർ സൂക്ഷമപരിശോധനയിൽ പങ്കെടുത്തു.  ഉപവരണാധികാരികളും സൂക്ഷമ പരിശോധനയിൽ പങ്കടുത്തു.
Reactions

Post a Comment

0 Comments