കാഞ്ഞങ്ങാട്: ഐബി പാർട്ടിയും ഹോസ്ദുർഗ് എക്സൈസ് സർക്കിൾ റെയിഞ്ച് ഉദ്യോഗസ്ഥരും സംയുക്ത പരിശോധനയിൽ അജാനൂർ പാലായിൽ നിന്നും കഞ്ചാവുമായി ഒരാളെ പിടികൂടി. പാലായിലെ അബ്ദുൾ റഹ്മാനെ 26 പതിനെട്ട് ഗ്രാം കഞ്ചാവുമായി പിടികൂടി. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. ഷാജിയും പാർട്ടിയും ആണ് അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ , വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗീത, പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് മനോജ് എന്നിവർ ഉണ്ടായിരുന്നു. അജാനൂർ ഇട്ടമ്മൽ വെച്ച് അഞ്ച് ഗ്രാം കഞ്ചാവ് കൈവശം വച്ച ചിത്താരി വാണിയംപാറ മഷ്റൂഖിനെ പിടികൂടി കേസെടുത്തു . ഹോസ്ദുർഗ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ നസീബ് പാർട്ടിയും ചേർന്ന് ആണ് പിടികൂടിയത്. പാർട്ടിയിൽ എ ഇ ഐ ഗ്രേഡ് മാരായ പി. രാജീവൻ , കൃഷ്ണ , വനിതാ പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് സജിന , പ്രിവന്റ്റ്റീവ് ഓഫീസർ പ്രശാന്ത് കുമാർ തുടങ്ങിയവർ ഉണ്ടായിരുന്നു . അജാനൂർ ഇട്ടമ്മൽ വെച്ച് അഞ്ച് ഗ്രാം കഞ്ചാവ് കൈവശം വച്ച വേളൂർ അട്ടേങ്ങാനം സുബൈർ പിടിയിൽ. റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ നസീബ് പാർട്ടിയും ചേർന്ന് ആണ് പിടികൂടിയത് . പാർട്ടിയിൽ എ ഇ ഐ ഗ്രേഡ് മാരായ പി. രാജീവൻ , കൃഷ്ണ , വനിതാ പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് സജിന , പ്രിവന്റ്റ്റീവ് ഓഫീസർ പ്രശാന്ത് കുമാർ തുടങ്ങിയവർ ഉണ്ടായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.
0 Comments