Ticker

6/recent/ticker-posts

റോഡരികിൽ നിർത്തിയിട്ട കാറിൽ നിന്നും 41 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:റോഡരികിൽ നിർത്തിയിട്ട 
കാറിൽ നിന്നും 41 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. കാറും ഇരുപത് അര ലിറ്റർ
 മദ്യവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ചെറുവത്തൂർ കൈതക്കാട് കുളങ്ങാട്ട് മല റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നാണ് ചന്തേര പൊലീസ് മദ്യം പിടിച്ചത്.
കുളങ്ങാട്ട്മലയിലെ പി.പി. ശശി 46 ആണ് അറസ്റ്റിലായത്.
വിൽപ്പനക്ക് കൊണ്ട് വന്നതാണെന്നും നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കാറിൻ്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. എസ്. ഐ സതീശൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
Reactions

Post a Comment

0 Comments