നീലേശ്വരം എക്സൈസ് റജിസ്റ്റർ ചെയ്ത ചാരായ കേസിലെ പ്രതി ചീമേനി പെരിങ്ങൂർ ചെരളം കക്കാട്ട് വീട്ടിൽ സി.കെ.ബാലനെ 52യാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് ഒന്ന് ബി കരുണാകരൻ കോടതി വിട്ട് പുറത്തു വന്ന് റിമാന്റ് ചെയ്തത്.
2020 ജുലൈ 18ന് ബാലന്റെ വീട്ട് പരിസരത്ത് നിന്ന് എക്സൈസ് സംഘം 5 ലിറ്റർ നാടൻ ചിരായം പിടികൂടിയ കേസിലാണ് ബാലൻ കഴിഞ്ഞ ദിവസം കോടതിയിൽ നേരിട്ട് കീഴടങ്ങിയത്. മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം ജില്ലാശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രതിക്ക് കോവിഡ്സ്ഥിരികരിച്ചത്.വീണ്ടും കോടതിയിലെത്തിച്ചെങ്കിലും ജീപ്പിൽ നിന്ന് പുറത്തിറക്കാതെ ന്യായാധിപൻ പുറത്ത് വന്ന് പ്രതിയെ 14 ദിവസം റിമാന്റ് ചെയ്യുകയായിരുന്നു.
പ്രതിയെ പിന്നീട് തെക്കിൽ കോവി ഡാശുപത്രിയിലേക്ക് മാറ്റി
0 Comments