കാഞ്ഞങ്ങാട് :പച്ചക്കറി വില തൊട്ടാൽ പൊള്ളുന്ന വിധത്തിലായി കാഞ്ഞങ്ങാട്ട് പച്ചക്കറികൾക്ക് കഴുത്തറുക്കുന്ന വിലയാണ് പതിനാറ് രൂപയ്ക്ക് ലഭിച്ചിരുന്ന കോവക്കയുടെ ഇന്നത്തെ കാഞ്ഞങ്ങാട്ടെ മാർക്കറ്റ് വില 100 രൂപയാണ് വില 18 രൂപക്ക് ലഭിച്ച കാബേജ് വില 54 രൂപയിലെത്തി തക്കാളി വില 70 ൽ വ്യാപാരം നടക്കുന്നു മുരിങ്ങക്കോൽ വില 90 രൂപ യിൽ നിന്നും 220 രൂപയിലെത്തി പയർ വില 40 രൂപയിൽ നിന്നും 80 രൂപയും വെള്ളരിക്ക 18 രൂപയിൽ നിന്നും 60 രൂപയിലുമെത്തി പച്ചക്കറിയുടെ വിലക്കയറ്റത്തിൽ ഉപഭോക്താക്കൾ നട്ടംതിരിയുകയാണ് ഏതുതരം പച്ചക്കറി എടുത്താലും കൈ പൊള്ളുന്ന അവസ്ഥയാണിപ്പോൾ ദിവസം കഴിയുന്തോറും പച്ചക്കറി വില മേൽപ്പോട്ട് തന്നെ
0 Comments