ചിറ്റാരിക്കാലിൽ ഓട്ടോയിൽ കടത്തിയ കള്ളത്തോക്കും തിരകളും പിടിച്ചു.
December 04, 2021
കാഞ്ഞങ്ങാട്: ഓട്ടോയിൽ കടത്തുകയായിരുന്ന നാടൻ തോക്ക പൊലീസ് പിടികൂടി. ഇന്നലെ രാത്രി ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ചീർക്കയത്ത് വച്ച് എസ്.ഐ മാരായ അരുണൻ, രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് തോക്ക് പിടികൂടിയത്. ഒറ്റ കുഴൽനാടൻ തോക്കും നാല് തിരകളുമാണ് പിടികൂടിയത്. ഓട്ടോ പുങ്ങം ചാലിൽ നിന്ന് അടുക്കളമ്പാടിയിലേക്ക് പോവുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന നാരായണൻ മൗഗ്ലി എന്നയാൾ ഓടിരക്ഷപ്പെട്ടു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
0 Comments