അജാനൂർ : അജാനൂർ മത്സ്യബന്ധന തുറമുഖത്തിന്റെ വിശദ പ്രൊജക്ട് റിപ്പോർട്ട് ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം സർക്കാറിന് സമർപ്പിച്ചു. ഡി പി ആർ പ്രകാരം 101 കോടി 33 ലക്ഷം രൂപയാണ് ഹാർബറിന് വേണ്ടി വരിക.
സാങ്കേതിക കുരുക്കിൽ പ്പെട്ട് വർഷകാലമായി ഇഴഞ്ഞ് നിങ്ങിയ പ്രവർത്തനങ്ങൾ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് വേഗത്തിലായത്. ജൂലൈ 27 ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രസ്തുത സ്ഥലം സന്ദർശിക്കുകയും നടപടികൾ വേഗത്തിലാക്കാൻ നിർദേശിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എസ് ഡി പി ആർ തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിച്ചത്. സമയബന്ധിതമായി തന്നെ പ്രൊജക്ട് റിപ്പോർട്ട് പൂർത്തീകരിക്കാൻ സാധിച്ചു. അഴിമുഖത്ത് ബ്രേക്ക് വാട്ടർ സംവിധാനം ഒരുക്കാൻ 75,45,47,000 ( 75 കോടി ) രൂപയാണ് കണക്കാക്കിയിട്ടുള്ളത്. മണൽ നീക്കം ചെയ്യൽ ബണ്ട് നിർമ്മാണം (7,65,18,000) , മത്സ്യം ലേലം ചെയ്യുന്ന ഹാൾ മറ്റ് അനുബന്ധ സംവിധാനങ്ങൾ (7,01,29,000), വിശ്രമമുറി, കാന്റീൻ , ലോക്കർ , ഗിയർ ഷെഡ് തുടങ്ങിയവ (2,37,43,000) , പാർശ്വഭിത്തി നിർമ്മാണം ചുറ്റുമതിൽ (1,85,38,000 ), ഗേറ്റ് & ഗേറ്റ് ഹൗസ് (15,89,000), റോഡ്, പാർക്കിംഗ്, ഡ്രൈനേജ് (2,31,95,000) , ടോയിലറ്റ് ബ്ലോക്ക് ( 30,00,000), ഒ എച്ച് ടാങ്ക് & വാട്ടർ സപ്ലൈ (50,00,000) , ട്രീറ്റ്മെന്റ് പ്ലാന്റ് ( 35,00,000), ഇലക്ട്രിഫിക്കേഷൻ (60,00,000 ), നാവിഗേഷൻ ഫെസിലിറ്റി (2,00,000) , ക്ലീനിംഗ് ഉപകരണങ്ങൾ & പ്രെഷർ വാഷർ (6,00,000) , ഗ്രീൻ ബെൽറ്റ് & മഴവെള്ള കൊയ്ത്ത് (20,00,000) , കൺഡിജൻസി 2.5% (2,47,13,975 ) തുടങ്ങിയ പ്രവർത്തികൾ കൂടി ഹാർബറിന്റെ ഭാഗമായി വരും. അങ്ങനെ ആകെ 101 കോടി 33 ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്.
അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭയുടെ നേതൃത്വത്തിൽ ഭരണ സമിതിയും കാഞ്ഞങ്ങാട് എം എൽ എഇ ചന്ദ്രശേഖരനും പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇടപെട്ടു. ഇതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് മന്ത്രിയേയും ഹാർബർ ചീഫ് എഞ്ചിനീയറെയും വിവിധ ഘട്ടത്തിൽ ഓഫീസിൽ പോയി കാണുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി പ്രവർത്തനങ്ങൾ ഒരോ ഘട്ടത്തിലും വിലയിരുത്തി ഇടപെട്ടത്തിന്റെ ഭാഗമായിട്ടാണ് ദ്രുതഗതിയിൽ വിശദമായ പ്രൊജക്ട് റിപ്പോർട്ട് പൂർത്തിയാക്കാൻ സാധിച്ചത്. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ ഉൾപ്പടെയുള്ള മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചുഅജാനൂർ ഹാർബറിന് ബജറ്റിൽ പണം നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.സി പി എംകേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ്റെ നേതൃത്വത്തിലാണ് ധനകാര്യ മന്ത്രിയെ കണ്ടത്. നിവേദകസംഘത്തിൽ അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, വൈസ് പ്രസിഡണ്ട് കെ.സ ബീഷ്, മത്സ്യതൊഴിലാളി യൂനിയൻ സി ഐ ടി യു ജില്ലാ സെക്രട്ടറി കാറ്റാടി കുമാരൻ എന്നിവർ കൂടി ഉണ്ടായിരുന്നു.
0 Comments