Ticker

6/recent/ticker-posts

യൂത്ത് ലീഗ് ലീഡ് മീറ്റ് 22 ന്

കാഞ്ഞങ്ങാട്:യൂത്ത് ലീഗ് ലീഡ് മീറ്റ് ഫെബ്രുവരി 22 ന്
 കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മുൻസിപ്പൽ ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2022 ഫെബ്രുവരി 22 ചൊവ്വാഴ്ച വൈകുന്നേരം 3. 30ന് എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിന്റെ ലോഗോ പ്രകാശനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ മണ്ഡലം പ്രസിഡണ്ട് നൗഷാദ് കൊത്തിക്കാലിനു നൽകി പ്രകാശനം ചെയ്തു. ഫെബ്രുവരി 22ന് നടക്കുന്ന  എക്സിക്യൂട്ടീവ് ക്യാമ്പിൽ ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി ആസിഫ് ബല്ല, ജില്ലാ ഭാരവാഹികളായ ഷംസുദ്ദീൻ ആവിയിൽ, എം. പി.നൗഷാദ്, അബ്ദുള്ള കല്ലൂരാവി നദീർകൊത്തിക്കാൽ, അയ്യൂബ്,സിദ്ദിഖ്, റമീസ്, സലാം തുടങ്ങിയവർ സംബന്ധിച്ചു.
Reactions

Post a Comment

0 Comments