കാഞ്ഞങ്ങാട്: പറക്കളായി ടാർ മിക് സിംഗ് പ്ലാന്റിൽ അതിക്രമിച്ച് കയറി അഞ്ചര ലക്ഷം രൂപ വിലവരുന്ന 8000 ലിറ്റർ എൽഡിഓയിൽ പുറത്തേക്ക് ഒഴുക്കി നശിപ്പിച്ചെന്ന സ്ഥാപനമുടമ മുളിയാർ മാസ്തികുണ്ടിലെ എം.എ.ഇഖ്ബാലിന്റെ 53 പരാതിയിൽ അമ്പലത്തറ പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. ടാങ്കിൽ സൂക്ഷിച്ച ഓയിലാണ് അജ്ഞാതർ നശിപ്പിച്ചത്.
പ്ലാന്റിനെതിരെ ഇവിടെ പ്രശ്നം നിലനിൽക്കുന്നുണ്ട്.
നേരത്തെ പ്ലാന്റിലേക്ക് സമരം നടത്തിയതുമായി ബന്ധധപ്പെട്ട് 200 പേർക്കെതിരെ അമ്പലത്തറ പോലീസ് കേസ്സെടുത്തിരുന്നു
0 Comments