കാഞ്ഞങ്ങാട്: ഫിസിയോ തെറാപ്പിസ്റ്റിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടിക്കൈ എരിക്കുളം വടക്കുപുറത്തെ പരേതനായ നാരായണൻ - രോഹിണി ദമ്പതികളുടെ മകൻ കെ.രതീഷി (25) നെയാണ് മരിച്ച നിലയിൽ കണ്ടത്. എരിക്കുളത്തെ വീടിന്റെ ചായ്പ്പിലാണ്  മരിച്ചത്. ചെന്നൈയിൽ ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന രതീഷ് മൂന്ന് ദിവസം മുമ്പാണ് നാട്ടി ലെത്തിയത്.

സഹോദരിമാർ: രേഷ്മ (കണ്ണപുരം), രമ്യ (എരിക്കുളം).