ഉദുമ:വിവിധ രോഗങ്ങളാല്‍ വിഷമം അനുഭവിക്കുന്ന രണ്ടു കുടുംബങ്ങള്‍ക്ക് ആശ്വാസവുമായി കോണ്‍ഗ്രസ് കൈതാങ്ങിന്റെ കാരുണ്യം. കോണ്‍ഗ്രസ് കോട്ടിക്കുളം ബൂത്ത് പ്രസിഡണ്ട് എം സി. ഇബ്രാഹിമിനും നാലാംവാതുക്കലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃഷ്ണനുമാണ് ഉദുമയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാരുണ്യ സംഘടനയ കൈതാങ്ങ് ചികിത്സയ്ക്കായി സാമ്പത്തിക സഹായം നല്‍കിയത്. കിഡ്‌നി രോഗത്താല്‍ വിഷമിക്കുന്ന നാലാംവാതുക്കലിലെ കൃഷ്ണന്റെ വീട്ടില്‍ വെച്ച് ഡിസിസി ജനറല്‍ സെക്രട്ടറി ഗീതാ കൃഷ്ണനും എം.സി ഇബ്രാഹിമിന്റെ കുതിരക്കോട്ടേ വീട്ടില്‍ വെച്ച് കോണ്‍ഗ്രസ് ഉദുമ മണ്ഡലം പ്രസിഡന്റ് ബി ബാലകൃഷ്ണനും സഹായം കൈമാറി. ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റും കൈതാങ്ങ് കൂട്ടായ്മ ചെയര്‍മാനുമായ കെ വി ഭക്തവത്സലന്‍, ജനറല്‍ കണ്‍വീനര്‍ പി വി ഉദയകുമാര്‍, ട്രഷറര്‍ രമേഷ് ബേക്കല്‍, ബ്ലാക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് വാസു മാങ്ങാട്, പി വി കൃഷ്ണന്‍, കെ എം അമ്പാടി, എസ് എം സുനില്‍ കുമാര്‍, സുകുമാരി ശ്രീധരന്‍, കാര്‍ത്യായണി ബാബു, ഭാരതി ബാബു, അബ്ദുള്‍ റഹ്‌മാന്‍ മുതിയക്കാല്‍, കമലാക്ഷന്‍ നാലാംവാതുക്കല്‍, ഗിരീഷ് നാലാംവാതുക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
0 Comments