കാഞ്ഞങ്ങാട്:പുഞ്ചാവി കടപ്പുറത്ത്
ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. നിവധി വീടുകൾക്ക് കേടുപറ്റി. തെങ്ങുകളും മരങ്ങളും കടപുഴകി വീണു. ബാലകൃഷ്ണന്റെ ഓടു മേഞ്ഞ വീട് പൂർണ്ണമായും തകർന്നു. ആനന്ദൻ ,കാർത്തി, ബേബി എന്നിവരുടെ വീടുകളും , തെങ്ങുകളും കാറ്റിൽ കടപുഴകി വീണു.
വ്യാഴം വൈകുന്നേരമാണ് പുഞ്ചാവി കടൽ തീരത്ത് ചുഴലിക്കാറ്റ് പൊടുന്നനെ രൂപം കൊണ്ടത്. വീടിനു മുകളിൽ തെങ്ങ് കടപുഴകിയതിനെ തുടർന്ന് നിരവധി വീടുകളുടെ സൺഷേഡ് തകർന്നു.കഴിഞ്ഞ വർഷം ഉണ്ടായ ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് ഈ ഭാഗങ്ങളിൽ കടൽ കയറി നിരവധി വീടുകളിലേക്ക് ചളിവെള്ളം കയറിയിരുന്നു. ഇതിെൻറ ആഘാതത്തിൽനിന്ന് കരകയറും മുമ്പേയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറി നാശംവരുത്തിയത്.
0 Comments