കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് തി യേറ്റര്‍ ഗ്രൂപ്പിന്റെ രസിക ശി രോമണി അവാര്‍ഡ് നാടക പ്രവര്‍ത്തകന്‍ ശശിധരന്‍ നടുവിലിന് നല്‍കാന്‍ തീരുമാനിച്ചാതായി ഭാരവാഹികള്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. മേലാ ങ്കോട്ട് എ.സി.കെ.എന്‍ സ്‌കൂളില്‍ ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്ക് നടക്കുന്ന പരിപാടിയില്‍ വെച്ച് കനായി കുഞ്ഞിരാമന്‍ നിര്‍മിച്ച ശില്പവും അവാര്‍ഡ് തുകയായ പത്തായിരം രൂപയും നല്‍കും. രാജ് മോഹന്‍ നീ ലേശ്വരം, ഇ.വി ഹരിദാസ്, ഉദയന്‍ കുണ്ടംകുഴി എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. വാർത്ത സ മ്മേളനത്തില്‍ ഡോ.വി ബാലന്‍, ശുഭ ടീച്ചര്‍, ഹരിദാസ്, സി നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.
0 Comments