അജാനൂർ :- 2022 23 സാമ്പത്തിക വർഷത്തിൽ ടൂറിസത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകി അജാനൂർ ഗ്രാമ പഞ്ചായത്ത് ബജറ്റ് . ആകെ 47.09 കോടി പ്രതീക്ഷിത വരവും 46.54 കോടി ചെലവും 55 ലക്ഷം രൂപ മിച്ചവുമുള്ള ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് അവതരിപ്പിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ നയപ്രഖ്യാപനം പ്രസംഗം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ മീന , കെ കൃഷ്ണൻ മാസ്റ്റർ , ഷീബ ഉമ്മർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം ബജറ്റ് ചർച്ച നടത്തി അംഗീകരിച്ചു.
ബജറ്റ് ഒറ്റ നോട്ടത്തിൽ
പ്രതീക്ഷിത വരവ് - 47,09,95,606
പ്രതീക്ഷിത ചെലവ് - 46,54,82,792
നീക്കിയിരിപ്പ് - 55,12,864
ടൂറിസം
കൊത്തിക്കാൽ ടൂറിസം ഹബ് - 3 ലക്ഷം
ടൂറിസം പ്രമോഷൻ - 2 ലക്ഷം
പക്ഷിനിരീഷണവും പക്ഷി സങ്കേതങ്ങളുടെ പഠനവും - 1 ലക്ഷം
പൊയ്യക്കര ടൂറിസം പദ്ധതിയുടെ വികസനം - 3 ലക്ഷം രൂപ
ചിത്താരി പുഴ സംരക്ഷണം - 5 ലക്ഷം
ശുചിത്വം - മാലിന്യ സംസ്കരണം
ആകെ - 51 ലക്ഷം
മാലിന്യ ശേഖരണത്തിന് വീടുകളിൽ തുണി സഞ്ചി വിതരണം - 5 ലക്ഷം
സ്ഥാപന തല ജൈവ മാലിന്യ സംസ്കരണം - 3 ലക്ഷം
ദ്രവ മാലിന്യ സംസ്കരണം - 3.5 ലക്ഷം
കമ്മ്യൂണിറ്റിതല മാലിന്യ സംസ്കരണം - 5 ലക്ഷം
ഹരിത കർമ്മസേന പ്രവർത്തനം ശക്തി പെടുത്തൽ - 10 ലക്ഷം
മിനി MCF ബോട്ടിൽ ബൂത്ത് - 25 ലക്ഷം
മാവുങ്കാൽ MCF നവീകരണം - 15 ലക്ഷം
ചിത്താരി പാലം മുതൽ നോർത്ത് കോട്ടച്ചേരി വരെ പാത ശുചീകരണവും സൗന്ദര്യവത്കരണവും - 3 ലക്ഷം
ആരോഗ്യ മേഖല
ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് പ്രതിമാസം 4000 രൂപ വരെ ധനസഹായം ( സബ്സിഡി ) - 15 ലക്ഷം
വാക്കിംഗ് ക്ലബ്ബ് യോഗ പരിശീലനം - 1 ലക്ഷം
വയോജന മെഡിക്കൽ ക്യാമ്പ് - 5 ലക്ഷം
ആയുർവേദ ഡിസ്പൻസറിക്ക് പുതിയ കെട്ടിടം - 5 ലക്ഷം
ഒരു വർഡിന് ഒരു റോഡ് - 1.15 കോടി
വിശപ്പുരഹിത കേരളം 5 ലക്ഷം
കുടുംബശ്രീ - ആകെ 10 ലക്ഷം
ബാലസഭ -50,000
തീരശ്രീ - 1 ലക്ഷം
പ്രിന്റിംഗ് പ്രസ് - 2 ലക്ഷം
അഗതി രഹിത കേരളം - 50,000
സംസ്കാരിക പരിപാടികൾ - 1 ലക്ഷം
പട്ടികജാതി വികസനം - 50 ലക്ഷം
പട്ടിക വർഗ്ഗ വികസനം - 30 ലക്ഷം
മത്സ്യബന്ധന മേഖല - 10 ലക്ഷം
ഖാദി ഗ്രാമ വ്യവസായം - 5 ലക്ഷം
ക്ഷീര മേഖല - 25 ലക്ഷം
വനിത ശിശുക്ഷേമം - 1.75 കോടി.
മുതിർന്ന പൗരൻമാരുടെ സംരക്ഷണം - 5 ലക്ഷം
ലൈബ്രറികൾ
ഡിജിറ്റൽ ലൈബ്രറി - 1 ലക്ഷം
വായനശാലകളിലേക്ക് പുസ്തകം വാങ്ങൽ - 5 ലക്ഷം
രജിസ്ട്രേഡ് വായനശാലകൾക്ക് സൗണ്ട് സിസ്റ്റം - 2 ലക്ഷം
ഓഫീസ് നവീകരണം - 10 ലക്ഷം
അതി ദരിദ്ര കുടുംബങ്ങളുടെ ഉപജീവനവും അതിജീവനവും -10 ലക്ഷം
കാർഷിക മേഖല 1.25 കോടി
കായിക അകാദമി - 4 ലക്ഷം
കലാ ഗ്രാമം ( രാവണീശ്വരം) - 5 ലക്ഷം
പൂത്താലി കുളം സംരക്ഷണം 2.5 ലക്ഷം
കുടിവെള്ളം - ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വീടുകളിൽ കുടി വെള്ളം എത്തിക്കും
പഞ്ചായത്തിന്റെ പൊതു ആസ്തികൾ സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കും
കുളങ്ങൾ തോടുകൾ പൊതുകിണറുകൾ എന്നിവ സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കും.
കുടുംബ ശ്രീ സംരംഭങ്ങളിലൂടെ വിഭവങ്ങളുടെ ഉത്പാദന വിതരണ ശൃംഖല ഉണ്ടാക്കും.
മാവുങ്കാൽ മുതൽ മഞ്ഞംപൊതി കുന്ന് വരെ പാതയോര സൗന്ദര്യവത്കരണം.
മുട്ട ഗ്രാമം പദ്ധതി തയ്യാറാക്കും.
0 Comments