കാഞ്ഞങ്ങാട്: ഡി വൈഡറിലിടിച്ച ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാവിൻ്റെ കൈയ്യിൽ കൂടി ടാങ്കർ ലോറി കയറിയിറങ്ങിയുണ്ടായ അപകടത്തിൽ മോട്ടോർ ബൈക്ക് ഓടിച്ച യുവാവിനെ തിരെ പോലീസ് കേസ്.
കഴിഞ്ഞ ദിവസം തൃക്കണ്ണാടുണ്ടായ അപകടത്തിൽ ബേക്കൽ കുന്ന് കിള് രി യ നഗറിലെ അബ്ദുൾ കബീറിനാണ് 36 പരിക്ക്.ബൈക്ക് ഓടിച്ച ദീപുവിനെതിരെ അശ്രദ്ധമായി ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്.കബീർ ബൈക്കിൻ്റെ പിൻസീറ്റ് യാത്രക്കാരനായിരുന്നു
ഡിവൈഡറിൽ ബൈക്ക് ഇടിച്ച് ഇരുവരും റോഡിൽ വീണ് കബീറിൻ്റെ വലതുകൈയ്യിൽ കൂടി ടാങ്കർ കയറിയിറങ്ങുകയായിരുന്നു.
യുവാവ് മംഗ്ളൂരു ആശുപത്രിയിൽ ചികിൽസയിലാണ്