കാഞ്ഞങ്ങാട്: വിശ്വസിച്ചിറങ്ങിയതാണ് രാഖി .പ്രാണനെ പോലെ സ്നേഹിച്ച യുവാവിനൊപ്പം. ജാതിയും രക്തബന്ധങ്ങളൊന്നും രാഖിക്ക് പ്രശ്നമായിരുന്നില്ല. ഇഷ്ട പുരുഷൻ സന്ദീപിനെ സ്വന്തമാക്കിയപ്പോൾ ഐടി വിദ്യാർത്ഥിനിയായിരുന്ന രാഖി ജീവിതം ധന്യമായെന്ന് കരുതി. അജാനൂർ ഇട്ടമ്മലിലെ വാടക വീട്ടിൽ പറക്കമുറ്റാത്ത മൂന്ന് മക്കൾക്കൊപ്പം നരകജീവിതം നയിക്കുകയാണ് ഇപ്പോൾ യുവതി . പതിനൊന്ന് മാസം മുൻപ് കഴിഞ്ഞ ആഗസ്റ്റിൽ വാടക വീട്ടിലെ തൊട്ടടുത്ത മുറിയിൽ താമസമെത്തിയ ഭർതൃമതിയായ മംഗ് ളുരു സ്വദേശിനിയുമായി ഭർത്താവ് വീടുവിട്ടതോടെയാണ് രാഖിയുടെയും മക്കളുടെയും ദുരിതജീവിതത്തിന് ആക്കം കൂട്ടിയത്.രണ്ട് വർഷത്തിനിടെ മർദ്ദനമുറകൾക്കിരയായപ്പോഴും മക്കളെ ഓർത്ത് സഹിച്ചു. മറ്റൊരു യുവതിയുമായി വീടുവിട്ട ഭർത്താവിനെതിരെ പോലീസിനെ സമീപിച്ചെങ്കിലും കേസെടുത്തതല്ലാതെ മറ്റ് നീതിയൊന്നും കിട്ടിയില്ലെന്ന് രാഖി പറഞ്ഞു.. ഭർത്താവ് വിദേശത്തേക്ക് കടന്നതായാണ് രാഖി പറയുന്നത്.കോവിഡ് കാലത്തെ വൈദ്യുതി കുടിശ്ശികയും ക്വാർട്ടേഴ്സ് വാടകയും ബാക്കിയാക്കിയാണ് തന്നെയും മക്കളെയും ഉപേക്ഷിച്ച് യുവാവ് സ്ഥലം വിട്ടതെന്ന് രാഖി പറഞ്ഞു.9 ഉം 2ളം വയസുള്ളപെൺമക്കളും അഞ്ച് വയസുള്ള ആൺകുട്ടിയുമാണ് ഇവർക്ക് വാടക വീട്ടിൽ മുഴു പട്ടിണിയിലാണിപ്പോൾ .ഭർത്താവ് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ വരുത്തിവെച്ച കടം തിരിച്ചടക്കാനാവശ്യപ്പെട്ട് ബാങ്കുകാർ വീട്ടിൽ കയറിയിറങ്ങുന്നു മുലകുടി മാറാത്ത കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥ .വല്ലപ്പോഴും കാൻ്റീനിൽ പോയി ജോലി ചെയ്ത് കിട്ടുന്നതു ഛമായ വരുമാനം മാത്രമാണ് ജീവിതമാർഗം. രണ്ട് മക്കളുടെ വിദ്യാഭ്യാസവും അവതാളത്തിലായി. മാതാപിതാക്കൾ നേരത്തെ മരിച്ചതിനാൽ സ്വന്തം വീട്ടിലേക്കു പോകാൻ കഴിയാത്ത അവസ്ഥ.ഇരുളടഞ്ഞ ജീവിതത്തെ ശപിച്ച് ആത്മഹത്യ ചെയ്യാൻ പോലും ആലോചിച്ചതായി രാഖി പറഞ്ഞു. തനിക്കും മക്കൾക്കും ഭർത്താവിൽനിന്നും നീതി കിട്ടണമെന്നാണ് ദളിത് യുവതിയുടെ ആവശ്യം പാർടി പ്രവർത്തകരെ സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്ന് യുവതി പരാതിപ്പെട്ടു. പെരുമഴയിൽ വെള്ളം കയറിയ ക്വാർട്ടേഴ്സിലാണിപ്പോൾ യുവതിയും മക്കളും കഴിയുന്നത്.
0 Comments