Ticker

6/recent/ticker-posts

കേന്ദ്ര സർക്കാർ രാജ്യത്തെ നയിക്കുന്നത് വലിയ ദുരന്തത്തിലേക്ക് :കെ.കെ.ശൈലജ

പുല്ലൂർ : സ്വർണ്ണ കള്ളക്കടത്തെന്ന് പറഞ്ഞ്മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിപക്ഷം ആക്രമി ക്കുകയാണ്. രണ്ട് വർഷമായി കേന്ദ്ര ഏജൻസി അന്യേഷിച്ച് എവിടെയുമെത്താത്ത കേസ്സിലാണ് പുതിയ തന്ത്രങ്ങളുമായി 
ചിലർ രംഗത്ത്
വന്നിരിക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കൊടലത്ത് സി പി എം ബ്രാബ് കമ്മിറ്റിയ്ക്കായി നിർമ്മിച്ചഇകെ.നായനാർ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അവർ. കേന്ദ സർക്കാർ വലിയ ദുരന്തങ്ങളിലേക്കാണ് രാജ്യത്തെ നയിക്കുന്നതെന്ന് അവർ പറഞ്ഞു. അഞ്ച് വർഷം കഴിഞ്ഞാൽ പെട്രോൾ ലഭിക്കാത്ത സ്ഥിതി വരും. വില അടിക്കടി വർധിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സംഘാട സമിതി ചെയർമാൻ എ ഷാജി അധ്യക്ഷനായി. മന്ദിരത്തിൽ വരച്ച ഇ.കെ.നായനാരുടെ ഛായാചിത്രംസി.എച്ച്.കുഞ്ഞമ്പുഎം.എൽ.എ. അനാച്ഛാദനം ചെയ്തു.പ്രദേശത്തെമുതിർന്നനേതാക്കളുടെ ഛായാചിത്രങ്ങൾ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി. രമേശൻ അനാച്ഛാദനം ചെയ്തു.  കെ.രാജ്മോഹൻ ,ടി.വി. കരിയൻ, സുനു ഗംഗാധരൻ , ജ്യോതി ബസു, പ്രിയേഷ് കാഞ്ഞങ്ങാട്,എം. സ്റ്റാലിൻ , എ. സുദീപ്  സംസാരിച്ചു..എസ്.എൽ സി പ്ലസ് ടു പരീക്ഷാ വിജയികളെ അനുമോദിച്ചു.സമൂഹസദ്യയുംഒരുക്കിയിരുന്നു
Reactions

Post a Comment

0 Comments