വെള്ളിക്കോത്ത്:
അഭിമാന വിജയം നേടിയ വിദ്യാർഥിനിക്ക് നാടിന്റെ അഭിനന്ദനം. കണ്ണൂർ സർവ്വകലാശാല എം. എസ്.ഡബ്ലു പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സിൽ ഒന്നാം റാങ്ക് നേടിയ കാരക്കുഴിയിലെ പി. കൃഷ്ണേന്ദുവാണ് നാടിന്റെ താരമായി മാറിയിരിക്കുന്നത്.
വെള്ളിക്കോത്ത്: കണ്ണൂർ സർവ്വകലാശാല എം എസ് ഡബ്ലു പി ജി കോഴ്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കാര ക്കുഴി കൃഷ്ണാല യത്തിലെ പി. കൃഷ്ണേന്ദു നാട്ടുകാരുടെ മുഴുവൻ അഭിമാന പാത്രമായി മാറിയിരിക്കുകയാണ്. സാധാരണ കർഷക കുടുംബത്തിലെ അംഗമായ കൃഷ്ണേന്ദു പി.എം. കുഞ്ഞികൃഷ്ണൻ പി. ബിന്ദു ദമ്പതികളുടെ ഏക മകളാണ്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി യും രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാഭ്യാസവുംമുന്നാട് പീപ്പിൾസ് കോളേജിൽ ഡിഗ്രി പഠനവും പൂർത്തിയാക്കിയ കൃഷ്ണേന്ദു കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള പിലാത്തറ സെന്റ് ജോസഫ് കോളേജിൽ നിന്നാണ് മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് പി ജി കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും കമ്മ്യൂണിക്കേഷൻ സ്കിൽ ഉള്ള വിദ്യാർഥികൾക്കും തെരഞ്ഞെടുക്കാവുന്ന ഒരു നല്ല കോഴ്സ് ആണ് എം എസ് ഡബ്ല്യു. ഒന്നാം റാങ്ക് നേടിയ കൃഷ്ണേന്ദു നേടി നാട്ടിലെ വിവിധ സംഘടനകളും ക്ലബ്ബുകളും സാമൂഹ്യപ്രവർത്തകരും വ്യക്തികളും അഭിനന്ദനങ്ങളുമായി വീട്ടിലേക്ക് എത്തുകയാണ് ഇപ്പോൾ, തന്റെ ഈ നേട്ടത്തിൽ ഏറെ ആഹ്ലാദിക്കുന്നു എന്നും ഈ വിജയം ഗുരുനാഥൻ മാർക്കും മാതാപിതാക്കൾക്കും തന്നെവിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രോത്സാഹി പ്പിച്ചവർക്കും സമർപ്പിക്കുന്നു എന്ന് കൃഷ്‌ണേന്ദു പറഞ്ഞു. ഈ നേട്ടം ഒരു നല്ല ജോലി നേടി സമൂഹത്തെ സേവിക്കുന്ന തോടൊപ്പം തുടർ പഠനവും കൊണ്ടുപോകണം എന്നതാണ് കൃഷ്ണേന്ദുവിന്റെ ആഗ്രഹം.
0 Comments