Ticker

6/recent/ticker-posts

നാടിനെ നടുക്കിയ പടന്നക്കാട് പീഡനക്കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം, മരണം വരെ ജയിലിൽ കഴിയണം, സഹോദരിക്ക് ഒരു ദിവസം തടവും 1000 രൂപ പിഴയും

കാഞ്ഞങ്ങാട് :നാടിനെ നടുക്കിയ പടന്നക്കാട് പീഡന കേസിൽ പ്രതിയെ കോടതി ഇന്ന് ശിക്ഷിച്ചു. 
പടന്നക്കാട് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 
പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു.
മരണം വരെ ജയിലിൽ കഴിയണമെന്നും കോടതി
കുടക് സ്വദേശി സലീം എന്ന സൽമാനെയാണ് 
ഹോസ്ദുർഗ് ഫാസ്‌റ്റ് ട്രാക്ക് അഡീഷണൽ സെഷൻസ് കോടതി 
ശിക്ഷിച്ചത്.
2024 മെയ് 15 ന് പുലർച്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്
 ഹോസ്ദുർഗ് ഫാസ്‌റ്റ് ട്രാക്ക് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് പി.എം. സുരേഷ് ആണ് ശിക്ഷ വിധി പറഞ്ഞത്. ശനിയാഴ്ച കേസ് പരിഗണിച്ച കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.   പടന്നക്കാട്ടെ  പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുടക് നാപ്പോക്ക് സ്വദേശി സലീം എന്ന സൽമാനെയാണ് 38 ശിക്ഷിച്ചത്.
2024 മെയ് 15 ന് രാത്രിയാണ് നാടിനെ നടുക്കിയ പീഡനം നടന്നത്.  കേസിലെ രണ്ടാം പ്രതിയായ സലീമിൻ്റെ സഹോദരി സു
ഹൈബയെയും കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചു. ഇവർക്ക് ഒരു ദിവസം തടവും 1000 രൂപ പിഴ ശിക്ഷയും വിധിച്ചു. പ്രൊസിക്യൂട്ടർ എ. ഗംഗാധരൻ,ലൈസൻ ഓഫീസർ എ. എസ് ഐ എ . വി . ശോഭനയും  ഹാജരായി. ഹോസ്ദുർഗ് ഇൻസ്പെക്ടർ ആയിരുന്ന
 പേരാവൂർ ഡി.വൈ. എസ് പി എം . പി . ആസാദാണ് കേസിൽ പ്രതിയെ
അറസ്ററ് ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Reactions

Post a Comment

0 Comments