Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ പൊരിഞ്ഞ തല്ല് നിരവധി പേർക്ക് അടിയേറ്റു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ പൊരിഞ്ഞ തല്ല് നിരവധി പേർക്ക് അടിയേറ്റു. നോർത്ത് കോട്ടച്ചേരി മദ്യശാലക്ക് മുന്നിൽ റോഡിൽ കഴിഞ്ഞ ദിവസം രാത്രി 9.30 മണിയോടെയായിരുന്നു കൂട്ടത്തല്ല്. ലഹരി മൂത്ത് അഞ്ച് പേർ ഏറ്റ് മുട്ടിയത് കൂട്ടതല്ലിൽ കലാശിക്കുകയായിരുന്നു. നടുറോഡിൽ ഏറെ നേരം അടി നടന്നു. വാഹന ഗതാഗതത്തിനും തടസമുണ്ടാക്കി. വലിയ രീതിയിൽ അടി നീണ്ടതോടെ ചിലർ പിടിച്ചു മാറ്റാനെത്തി. പിടിച്ചു മാറ്റാനെത്തിയ നിരവധി പേർക്കും അടിയേറ്റു. പിടിച്ചു മാറ്റാനെത്തിയ സന്നദ്ധ സംഘടനാ പ്രവർത്തകർക്കും അടിയേറ്റു.
ഇതോടെ കൂട്ടത്തല്ല് നടക്കുകയായിരുന്നു. അടി നടത്തിയവർ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്നതും കാണാമായിരുന്നു. അടിയും ബഹളവും മൂലം സ്ഥലത്ത് ഏറെ സമയം ഭീകരാന്തരീക്ഷമായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ ഹോസ്ദുർഗ് പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Reactions

Post a Comment

0 Comments