Ticker

6/recent/ticker-posts

നാടിന് അഭിമാനമായ അനഘയ്ക്ക് അനുമോദന പ്രവാഹം

മാവുങ്കാൽ : ഇക്കഴിഞ്ഞ കണ്ണൂർ സർവകലാശാലബി. എസ്. സി.പോളിമർ കെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാട്ടുകുളങ്ങരയിലെ കെ. വി.അനഘയുടെ നേട്ടത്തിൽ അഭിമാനം കൊള്ളുകയാണ് ഒരു നാട് മുഴുവൻ. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന്,പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തുന്ന അനഘ എസ്.എസ്.എൽ.സി വിദ്യാഭ്യാസം പൂർത്തിയാക്കിയത് രാംനഗർ ഹൈസ്കൂളിലും പ്ലസ് ടു ബല്ല ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലുമാണ്. സ്കൂൾ പഠനകാലത്ത് ശാസ്ത്രമേളയിൽ ഗണിതം വർക്കിംഗ് മോഡലിൽ പങ്കെടുത്ത്‌ സമ്മാനിതയായിട്ടുണ്ട് അനഘ. കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്തിലെ പൂരക്കളി പണിക്കരും, കേരള പൂരക്കളി അക്കാദമിയുടെ 2019 വർഷത്തെ പൂരക്കളി അവാർഡ് ജേതാവും കാഞ്ഞങ്ങാട് എൽ.ഐ.സി ബ്രാഞ്ച് ഏജന്റുമായിരുന്ന പരേതനായ വേലായുധൻ പണിക്കരുടെയും ഗീതയുടെയും രണ്ടാമത്തെ മകളാണ് അനഘ. ജേഷ്ഠത്തി പി.വി.അചന്യ കേരള കേന്ദ്രസർവ്വകലാശാലയിൽ പിജി വിദ്യാർത്ഥിനിയാണ്. തന്റെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു വിദ്യാഭ്യാസത്തിൽ ഉന്നത വിജയം നേടണമെന്നതെന്ന് അനഘ ഓർമ്മിച്ചെടുത്തു. അതുകൊണ്ടുതന്നെഈ റാങ്ക് നേട്ടം അച്ഛനു വേണ്ടി സമർപ്പിക്കുന്നു എന്നും തന്റെ നേട്ടത്തിന് പിന്നിലുള്ള ഗുരുനാഥൻ മാരുടെയും നാട്ടുകാരുടെയും മറ്റുള്ളവരുടേയും പിന്തുണ എന്നും ഓർമ്മിക്കുമെന്നും അനഘ പറഞ്ഞു.കാട്ടുകുളങ്ങര പൗരാവലി, സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റി, പ്രവാസി സംഘം അജാനൂർ മേഖലാ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ അനഘയുടെ വീട്ടിലെത്തി ഉപഹാരങ്ങളും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു. അനഘയുടെ ഈ നേട്ടത്തിൽ അഭിമാനംകൊള്ളുന്നു എന്നും തുടർ പഠനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും മറ്റ് മേഖലകളിൽ നിന്നും അനഘയ്ക്ക് ലഭിക്കുന്നതിനാവശ്യമായ ഇടപെടലുകൾ ഉണ്ടാവുമെന്നും അവർ ഉറപ്പുനൽകി. റിട്ടയേഡ് എസ്.ഐ
ടി.വി. രാഘവൻ അധ്യക്ഷത വഹിച്ചു.ശിവജി വെള്ളിക്കോത്ത്,
തുളസി വി. വി , ടി.മാധവൻ മാസ്റ്റർ, വസന്തൻസി.വി,
വിജയ ടീച്ചർഎന്നിവർ ആശംസകൾ നേർന്നു.എം. ബാലൻ സ്വാഗതവും പ്രമോദ്.കെ. വി നന്ദിയും പറഞ്ഞു. അനഘ അനുമോദനത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് മറുപടി പ്രസംഗം നടത്തി. മധുരപലഹാര വിതരണവും നടന്നു.
Reactions

Post a Comment

0 Comments