Ticker

6/recent/ticker-posts

ശനിയാഴ്ചത്തെ വാഹനറാലിയിൽ ദയാബായിപങ്കെടുക്കും

കാഞ്ഞങ്ങാട്:ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായ് നടത്തുന്ന സെക്രട്ടറിയെറ്റ് പടിക്കൽ അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരത്തിന്റെ പ്രചരണാർത്ഥം ജൂലൈ 16 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കുമ്പളയിൽ നിന്ന് പ്രയാണമാരംഭിച്ചു വൈകിട്ട്മൂന്നുമണിക്ക് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കുന്ന വാഹന റാലിയുടെ ഉദ്ഘാടന യോഗത്തിൽ കാസർഗോഡ് പുതിയ ബസ്റ്റാൻഡ് പ്രസ്ക്ലബ് കെട്ടിടത്തിന്റെ ഗ്രൗണ്ടിൽ വാഹന റാലിക്ക് അഭിവാദ്യമർപ്പിക്കാൻ പ്രസസ്ഥ സാമൂഹ്യ പ്രവർത്തക ദയാബായി അമ്മ കാസർകോട് എത്തിച്ചേരുമെന്ന് സംഘാടക സമിതി അറിയിച്ചു. വാഹനറാലി ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കാസർഗോഡ് ബിഗ് ബസാർ ഫുഡ്കോർട്ടിൽ ചേർന്ന ദയാബായി സമര സംഘാടക സമിതി യോഗം അഭിപ്രായപ്പെട്ടു.
 യോഗത്തിൽ ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു സുബൈർ പടുപ്പ് . കരീം ചൗക്കി .ഹമീദ് ചേരങ്കൈ, ഷാഫി കല്ല് വളപ്പ് .സീതി ഹാജി കോളിയടുക്കം ഷുക്കൂർ കണാജ അബ്ദുറഹിമാൻ തെരുവത്ത് . ഖദീജ മൊഗ്രാൽ തസ് രിഫ മൊയ്തീൻ. അബൂബക്കർ കുണ്ടംകുഴി. അഹമ്മദ് ചൗക്കി . പ്രഭാകരൻ . സുനീഷ്ജോസഫ്,ഗംഗാധരൻ, രാമചന്ദ്രൻ, അബ്ദുറഹിമാൻ ബന്തിയോട് - സ്വാഗതവും . യശോദചട്ടഞ്ചാൽ. നന്ദിയും പറഞ്ഞു.
Reactions

Post a Comment

0 Comments