മടിക്കൈ തെക്കൻ ബങ്കളത്തെ 27കാരിയാണ് മലപ്പുറം സ്വദേശി കെവി നൊപ്പം പോയത്.
കഴിഞ്ഞ 25 ന് രാവിലെ സുഹൃത്തിന് വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സ്വന്തം വീട്ടിൽ നിന്നും പോയത്.പിന്നീട് ഒരു വിവരവുമില്ലാത്തതിനെ തുടർന്ന്
പിതാവിൻ്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തിരുന്നു. കേസെടുത്ത വിവരമറിഞ്ഞ് ഇരുവരും പോലിസിൽ ഹാജരാവുകയായിരുന്നു. ഹൊസ്ദുദുർഗ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് യുവാവിനൊപ്പം പോയത്.പത്ത് ദിവസം മുൻപാണ് സൗദി അറേബ്യയിൽ നഴ്സായ യുവതി നാട്ടിലെത്തിയത്. ബഹ്റൈനിൽ ജോലി ചെയ്യുന്ന കെവിനുമായി യുവതി നേരത്തെ പരിചയത്തിലായിരുന്നു.
0 Comments