കാഞ്ഞങ്ങാട്:മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാഞ്ഞങ്ങാട്ടെത്തി.
 അന്തരിച്ചസി.പി.എം മുൻ ജില്ലാ സെക്രട്ടറിയുംതൊഴിലാളി യൂണിയന്റെഅഖിലേന്ത്യ നേതാവും ആയിരുന്നഎ കെ നാരായണന്റെ അതിയാമ്പൂർ കാലിക്കടവിലെ
വീട്മുഖ്യമന്ത്രി  സന്ദർശിച്ചു.എ .കെ . നാരായണന്റെ ഓർമ്മകളും,ആദർശവുംമുഖ്യമന്ത്രിഭാര്യ,മക്കൾഎന്നിവരുമായി പങ്കുവെച്ചു.
കുടുംബത്തിന്റെ ദുഃഖത്തോടൊപ്പംപങ്കുചേരുകയുംആശ്വാസ വാക്കുകൾ പറഞ്ഞുപേരക്കുട്ടികളോട്കുശലാന്വേഷണം നടത്തി.
എ .കെയുടെ ഓർമ്മകൾ അടങ്ങുന്നമുറി സന്ദർശിച്ചേ ശേഷമാണ്
 മഖ്യമന്ത്രി മടങ്ങിയത്.സി.പി.എം ജില്ലാ സെക്രട്ടറിഎം. വി. ബാലകൃഷ്ണൻ ,തൃക്കരിപ്പൂർ എം.എൽ.എഎം. രാജഗോപാൽ,ജില്ലാ സെക്രട്ടറിയേറ്റ് അംഗംവി .വി .രമേശൻ,പി. അപ്പുക്കുട്ടൻ,ഏരിയ സെക്രട്ടറി കെ. രാജ്മോഹൻ,പി. കെ. നിഷാന്ത്,നഗരസഭാ ചെയർപേഴ്സൺ കെ വി . സുജാത,ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. രാഘവൻ, എം.പൊക്ലൻ, ബല്ല ലോക്കൽ സെക്രട്ടറി എം. സേതു,ലോക്കൽ കമ്മിറ്റിഅംഗങ്ങളായ ബി. എം.കൃഷ്ണൻ,എ .കെ . ലക്ഷ്മണൻഎന്നിവർ പങ്കെടുത്തു.

ഫോട്ടോ: രതീഷ് കാലിക്കടവ്