കാഞ്ഞങ്ങാട്: കൂൾ ബാർ ജീവനക്കാരിയെ കാണാതായതായി പരാതി.ചെമ്മട്ടം വയലിലെ കൂൾബാറിൽ ജോലി ചെയ്യുന്ന പുതുക്കൈ ചൂട്ട്വത്തെ 41 കാരിയെയാണ് കാണാതായത്.ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് സ്ഥാപനത്തിൽ നിന്നും പുറപ്പെട്ടതായിരുന്നു.വീട്ടിലെത്താത്തതിനാൽ ഭർത്താവിന്റെ പരാതിയിൽ
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
പെരിയ ആയമ്പാറയിലെ ഭർതൃ മതിയെ കാണാതായതായി പരാതി.തൊട്ടോട്ടെ 42 കാരിയെയാണ് ശനിയാഴ്ച രാവിലെ 10 മുതൽ കാണാതായത്.ഭർത്താവിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments