Ticker

6/recent/ticker-posts

പുലർച്ചെ സ്ത്രീയുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തിയ രണ്ടംഗ സംഘം രണ്ടര പവന്റെ മാല കവർന്നു

കാഞ്ഞങ്ങാട് :പുലർച്ചെ ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന
 സ്ത്രീയുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തിയ രണ്ടംഗ സംഘം രണ്ടര പവന്റെ സ്വർണ മാല കവർന്നു. അരയി പാലത്തിനടുത്ത് ഇന്ന് പുലർച്ചെ 5.25 നാണ് സംഭവം. മടിക്കൈ കാലിച്ചാംപൊതിയിലെ പുതുശ്ശേരി വീട്ടിൽ  കെ പി . ദേവകിയുടെ 67 ആഭരണമാണ് കവർന്നത്. മാതോത്തെ അമ്പലത്തിൽ നിന്നും കാലിച്ചാംപൊതിയിലെ വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേർ ആഭരണം പൊട്ടിച്ച് ഇതേ ബൈക്കിൽ തന്നെ രക്ഷപ്പെട്ടു110000 രൂപയുടെ നഷ്ടം സംഭവിച്ചു.
Reactions

Post a Comment

0 Comments