Ticker

6/recent/ticker-posts

ഭക്ഷ്യ വിഷബാധ നൂറോളം പേർ ചികിൽസ തേടി ആശുപത്രിയിൽ

വെള്ളരിക്കുണ്ട് : ഭക്ഷ്യ വിഷബാധയെ തുടർന്ന് നൂറോളം പേർ വിവിധ ആശുപത്രികളിൽ
 ചികിൽസ തേടി . കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേ
റ്റിട്ടുണ്ടാകാമെന്ന സംശയത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ വകുപ്പ് അധികൃതർ രാവിലെ
സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
വെസ്റ്റ് എളേരി പുങ്ങംചാൽ കളരി ക്ഷേത്രത്തിൽനടന്ന കളിയാട്ട മഹോത്സവത്തിൽപങ്കെടുക്കുവാനെത്തിയവരിലാണ് ഭക്ഷ്യ വിഷബാധയുടെ ലക്ഷണമുണ്ടായത്.
കുട്ടികൾ ഉൾപ്പെടെ    ചികിത്സതേടിയിട്ടുണ്ട്.
ആരുടെയും നില ഗുരുതര മല്ല.ചർദ്ദി, വയറു വേദന ,ഒഴിച്ചിൽ എന്നീ ലക്ഷണങ്ങളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ക്ഷേത്രത്തിൽ നടന്ന അന്നദാനത്തിൽ നിന്നുമാണ് ഭക്ഷ്യ വിഷബാധഉണ്ടായതെന്നാണ് സംശയം.
ഐസ് ക്രീം കഴിച്ച കുട്ടികൾക്കും വിഷബാധഉണ്ടായെന്ന് പറയുന്നു.
വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ഇന്നലെ രാത്രി  11 മണി മുതൽ പ്രത്യേക ഒ. പി പ്രവർത്തനമാരംഭിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രത്യേക ഹെൽപ്പ് ഡെസ്ക് ബന്ധപ്പെടേണ്ട നമ്പർ: 9847278945 .
Reactions

Post a Comment

0 Comments