Ticker

6/recent/ticker-posts

അഗ്രികൾച്ചർ വെൽഫെയർ സൊസൈറ്റിയിൽ നിന്നും അഞ്ച് കോടി രൂപ തട്ടിയെടുത്ത സെക്രട്ടറിക്കെതിരെ കേസ്

കാസർകോട്:അഗ്രികൾച്ചർ വെൽഫെയർ സൊസൈറ്റിയിൽ നിന്നും അഞ്ച് കോടി രൂപതട്ടിയെടുത്തു. സംഘം സെക്രട്ടറിക്കെതിരെ
പൊലീസ് കേസെടുത്തു.
കാറഡുക്ക അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റിയിലാണ് സെക്രട്ടറി തന്നെ വൻതട്ടിപ്പ് നടത്തിയത്.
സ്വര്‍ണപ്പണയ ഇടപാടിലൂടെയാണ് കോടികളുടെ തട്ടിപ്പ് സഹകരണ സംഘം സെക്രട്ടറി നടത്തിയത്. സെക്രട്ടറി കെ.രതീശനെതിരെ ആദൂർ
പൊലീസ് കേസെടുത്തു.
  4,75,99,907രൂപയുടെ തട്ടിപ്പാണ് നടന്നത്. കഴിഞ്ഞ ഏപ്രിലിന് മുൻപും ഈ മാസം 9 നു മാണ് തട്ടിപ്പ് നടന്നത്.
ഭരണസമിതി അംഗങ്ങളറിയാതെ തവണകളായി സ്വര്‍ണ്ണപ്പണയ വായ്പ വ്യാജമായി എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഓഡിറ്റിംഗിലാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത്. പണയപണ്ടം വയ്ക്കാതെ രേഖകള്‍ ചമച്ച് തുക തട്ടുകയായിരുന്നുവെന്നാണ് പരാതി.
Reactions

Post a Comment

0 Comments