Ticker

6/recent/ticker-posts

22 കാരിക്ക് നേരെ ലൈംഗികാതിക്രമം പെരിയ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

കണ്ണൂര്‍: പാര്‍ക്കില്‍ വേവ് പൂളില്‍ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് പ്രൊഫസര്‍ അറസ്റ്റില്‍.  പെരിയ കേന്ദ്രസര്‍വകലാശാലയിലെ പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദ് ആണ് അറസ്റ്റിലായത്. കണ്ണൂര്‍ വിസ്മയ പാര്‍ക്കില്‍ വെച്ച യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് അറസ്റ്റ്.
ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശിനിയായ 22 കാരിയോടാണ് കേന്ദ്രസര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ഇഫ്തിക്കര്‍ വേവ് പൂളില്‍ വെച്ച് മോശമായി പെരുമാറിയത്. ഇതേത്തുടര്‍ന്ന് യുവതി ബഹളം വെച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രൊഫസര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തു.കസ്റ്റഡിയിലെടുത്ത ഇഫ്തിക്കര്‍ അഹമ്മദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുമ്പും പ്രൊഫസര്‍ ഇഫ്തിക്കറിനെതിരെ പരാതി ഉയര്‍ന്നിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ ഇഫ്തിക്കര്‍ അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടരന്വേഷണത്തിന് ശേഷം പിന്നീടാണ് സര്‍വീസില്‍ തിരികെയെടുത്തത്.
Reactions

Post a Comment

0 Comments