Ticker

6/recent/ticker-posts

കുടുംബം ഉറങ്ങി കിടക്കുന്നതിനിടെ വീട് തകർന്നു വീണു ഒരു കുട്ടിക്ക് പരിക്ക്, രക്ഷപ്പെട്ടത് അൽഭുതകരമായി

കാഞ്ഞങ്ങാട് :കുടുംബം ഉറങ്ങി കിടക്കുന്നതിനിടെ വീട് തകർന്നു വീണു. മൂന്ന് കുട്ടികളടക്കം മൂന്ന് പേർ അൽഭുതകരമായിര ക്ഷപെട്ടു. ഒരുകുട്ടിക്ക് പരിക്കേറ്റു. അതിഞ്ഞാൽ ജുമാ മസ്ജിന് എതിർ വശത്തെ റിയാസി
ൻ്റെ വീടാണ് തകർന്നു വീണത്. ഇന്നലെ
11.45 ന് കാറ്റിൽ വീട് പൂർണമായും നിലം പൊത്തു കയായിരുന്നു. റിയാസിൻ്റെ സ
ഹോദരിയുടെ മകൻ ബാസിലിനാണ് 8 പരിക്കേറ്റത്. ബാസിലിന് പുറമെ സ
ഹോ ദരി മിസ്രി11,റിയാസിൻ്റെ ഉമ്മ കാഞ്ഞിരായിൽ കെ. ആയിഷ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഓട് പാകിയ വീടാണ് തകർന്നത്. ബാസിലിന് കാലിൽ ഓട്
വീണ് പരിക്കേൽക്കുകയായിരുന്നു. വീട്
പൊളിഞ്ഞു വീഴുന്ന ശബ്ദം കേട്ട് ഞെട്ടി ഉണർന്ന് പുറത്തേക്ക് ഓടിയതിനാൽ ഇവർ രക്ഷപെട്ടു. പുറത്ത് എത്തു
മ്പോഴേക്കും വീട് പൂർണമായും തകർന്നു വീണിരുന്നു.
Reactions

Post a Comment

0 Comments