കാഞ്ഞങ്ങാട് : ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് നാളെ ആന്ധ്രയിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന തൊഴിലാളി ട്രെയിനിടിച്ച് മരിച്ചു. പടന്നക്കാട് മേൽപ്പാലത്തിന് സമീപം ഇന്ന് രാത്രിയാണ് അപകടം. ആന്ധ്ര സ്വദേശി വെങ്കിട്ടായ 60 ആണ് മരിച്ചത്. പടന്നക്കാട് ഭാഗത്ത് ദേശീയ പാത നിർമ്മാണ തൊഴിലാളിയായിരുന്നു. മേഘ കൺസ്ട്രക്ഷൻ കമ്പനിക്ക് കീഴിലാണ് ജോലി ചെയ്ത് വന്നിരുന്നത്. അബദ്ധത്തിൽ ട്രെയിൻ തട്ടിയാണ് മരണമെന്ന് കരുതുന്നു. പടന്നക്കാട് പെട്രോൾ പമ്പിനടുത്തായിരുന്നു താമസം. മൃതദേഹം ജില്ലാ ശുപത്രി മോർച്ചറിയിൽ.
0 Comments