Ticker

6/recent/ticker-posts

വോട്ടെണ്ണൽ ഒരുക്കം ആരംഭിച്ചു രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

കാസർകോട്: ലോക്‌സഭാ മണ്ഡലം വരണാധികാരിയായ
ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ വോട്ടെണ്ണല്‍ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റിൽ ചേര്‍ന്നു. കൗണ്ടിങ് ടേബിളുകളിലേക്കും ആര്‍.ഒ, എ.ര്‍.ഒ ടേബിളുകളിലേക്കും പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ടേബിളുകളിലുമായി ഓരോ സ്ഥാനാര്‍ത്ഥിക്കും  ഏജന്റുമാരെ നിയോഗിക്കാമെന്നും യമുന ബ്ളോക്കിൽ മീഡിയ സെൻ്ററിൽ കൗണ്ടിങ് തല്‍സമയം പ്രദര്‍ശിപ്പിക്കുമെന്നും വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്ന ഏജന്റുമാര്‍ക്ക് ബാഡ്ജ് അനുവദിക്കും. ബാഡ്ജ് അനുവദിക്കുന്നതിനായി ഏജന്റുമാര്‍ ഫോം 18ല്‍ അപേക്ഷ നല്‍കണം. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി. അഖിൽ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. രഞ്ജിത്ത്, അബ്ദുള്ള കുഞ്ഞി ചെർക്കള, എം.കുഞ്ഞമ്പു നമ്പ്യാർ, ബാലകൃഷ്ണ ഷെട്ടി, ബി.എം ജമാല്‍ പട്ടേല്‍, കെ.പി. സതീഷ് ചന്ദ്രന്‍, കെ..എ. മുഹമ്മദ് ഹനീഫ്, അര്‍ജുനന്‍ തായലങ്ങാടി, സി. ശിവശങ്കരന്‍, പി.കെ. ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വോട്ടെണ്ണൽ ദിവസത്തിന് മുമ്പ് മെയ് 24ന് വീണ്ടും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേരാൻ തീരുമാനിച്ചു.
Reactions

Post a Comment

0 Comments