ബേഡകം:
യുവതിയെയും അഞ്ച് വയസുകാരിയായ മകളെയും കാണാതായതായി പരാതി. ബേഡഡുക്ക പൊലിയംകുന്നിലെ 26 കാരിയെയും മകളെയുമാണ് കാണാതായത്.
കാസർകോട്ടേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാവിലെ വീട്ടിൽ നിന്നും പോയതായിരുന്നു. രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments