Ticker

6/recent/ticker-posts

കുവൈറ്റിൽ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് കണ്ണീരിൽ കുതിർന്ന വിട നൽകി ജന്മനാട്

കാഞ്ഞങ്ങാട് :കുവൈറ്റിൽ തീപിടുത്തത്തിൽ മരണമടഞ്ഞവർക്ക് കണ്ണീരിൽ കുതിർന്ന വിട നൽകി ജന്മനാട്.
കാസർകോട് ചെർക്കള കുണ്ടടുക്കത്തെ വീട്ടിൽ എത്തിച്ച കെ. രഞ്ജിത്തിൻ്റെ മൃതദേഹത്തിൽ എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന് സി എച്ച് കുഞ്ഞമ്പു ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ എന്നിവരും ഇനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളേനൂറുകണക്കിനാളുകളും അന്ത്യാഞ്ജലിയർപ്പിച്ചു

സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട് കേളുവിൻ്റെ മൃതദേഹം കാലിക്കടവിൽ എം. രാജഗോപാലൻ സബ്കലക്ടർ സൂഫിയാൻ അഹമ്മദ് 
ഹോസ്ദുർഗ് തഹസിൽദാർ എം.മായ തദ്ദേശസ്ഥാപന ജനപ്രതിനിധികൾ എന്നിവർ ഏറ്റുവാങ്ങി
തെക്കുമ്പാട്ടെ വീട്ടിൽ എത്തിച്ചു. നൂറുകണക്കിനാളുകളാണ് നാടിൻ്റെ പ്രിയപ്പെട്ടവർക്ക് യാത്രാമൊഴിയേകാൻ പാതയോരത്തും വീട്ടിലും കാത്തുനിന്നത്.
Reactions

Post a Comment

0 Comments