Ticker

6/recent/ticker-posts

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

കാഞ്ഞങ്ങാട് :യുവതിയെ വീട്ടിൽ കയറി വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ചെമ്മട്ടം വയലിലെ മോലോത്തും കുഴിയിലെ താരാനാഥൻ്റെ ഭാര്യ പി. ബിന്ദുവിനാണ് 47 വെട്ടേറ്റത്. ബിന്ദുവിൻ്റെ പരാതിയിൽ ഭർതൃ ബന്ധുവിനെ തിരെ ഹോസ്ദുർഗ് പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. വീട്ടിൽ അതിക്രമിച്ച് കയറി ഭർത്താവിനെ തള്ളിയിടുകയും ബിന്ദുവിനെ തടഞ്ഞു നിർത്തി കഴുത്തിന് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും കൈ
കൊണ്ട് തടുത്ത തിൽ വലുതു കൈക്ക് പരിക്കേൽക്കുകയും ചെയ്തു. വെട്ട് തടുത്തില്ലായിരുന്നുവെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്നാണ് പരാതി. ബാങ്കിൽ ലോണെടുക്കാൻ പരാതിക്കാരിയുടെ ഭർത്താവ് വിസമ്മതിച്ചതാണ് കാരണമെന്ന് പറയുന്നു.
Reactions

Post a Comment

0 Comments