Ticker

6/recent/ticker-posts

റാണിപുരം ഫോറസ്റ്റിൽ അഞ്ചംഗ നായാട്ട് സംഘം അറസ്റ്റിൽ കള്ളത്തോക്കും തിരകളും വാഹനവും പിടിയിൽ

കാഞ്ഞങ്ങാട് : ടൂറിസ്റ്റ്കേന്ദ്രമായറാണിപുരം ഫോറസ്റ്റിൽ  നായാട്ടി നിറങ്ങിയ
അഞ്ചംഗ സംഘം അറസ്റ്റിൽ കള്ളത്തോക്കും തിരകളും വാഹനവും വനപാലകർ പിടികൂടി. പനത്തടി സ്വദേശികളായ പുത്തൻപുരയിൽ സെൻ്റിൽ ജോർജ് 35, പുത്തൻപുരയിൽ ജോസ് ജോസഫ് 56,ഞാറക്കാട്ട് സോണി തോമസ് 53, അജു മാത്യു 35, തൃശൂർ സ്വദേശി റിച്ചാർഡ് എൽദോസ് എന്നിവരാണ് അറസ്റ്റിലായത്. പനത്തടി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ബി.സേസപ്പ,ബി.എഫ്.ഒ വിഷ്ണു കൃഷ്ണൻ, എം വിനീത്, ഡി. വിമൽ രാജ്, പ്രവീൺ കുമാർ, എൻ.കെ. സന്തോഷ്,ഗിരീഷ് കുമാർ എന്നിവർ ചേർന്നാണ് നായാട്ട് സംഘത്തെ പിടികൂടിയത്. ഒരു കള്ളതോക്ക്, ഏഴ് തിരകൾ, കർണാടക റജിസ്
ട്രേഷൻ മഹീന്ദ്ര ജീപ്പ് ഉൾപെടെ പിടികൂടി. വനത്തിനുള്ളിൽ മൃഗവേട്ടക്കിടെയാണ് സംഘം പിടിയിലായത്. പനത്തടിയിൽ നിന്നും അടുത്തിടെ മറ്റൊരു നായാട്ട് സംഘത്തെയും വനപാലകർ പിടികൂടിയിരുന്നു. വന സുരക്ഷക്കായി കൂടുതൽ പേരെ ജില്ലയിൽ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഇത് കൊണ്ട് തന്നെ രാത്രിയിലുൾപ്പെടെ പരിശോധന ശക്തമാക്കിയതായി ഉത്തരമലബാറി
നോട് വനപാലകർ പറഞ്ഞു.
Reactions

Post a Comment

0 Comments