ഭർത്താവിനോടൊപ്പം ഇരുചക്രവാഹത്തിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽ പള്ളിക്കര പാക്കത്തെ കുഞ്ഞിരാമന്റെ ഭാര്യ ശാരദ58 മരിച്ച സംഭവത്തിലാണ് ബസ്ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. ബന്ധുക്കൾ നൽകിയ പരാതിയിലാണ്
ഡ്രൈവറുടെ പരാതിയിൽ കേസെടുത്തത്.
ഇന്ന് വൈകുന്നേരം കോട്ടച്ചേരി തെക്കെപ്പുറത്താണ് മരണം. പാക്കത്ത് നിന്നും കുന്നുമ്മലിലേക്ക് ഭർത്താവിനോടൊപ്പം സ്കൂട്ടിയിൽ പോകവെ പിന്നിൽ നിന്നും വന്ന സ്കൂൾ ബസ് ഇടിച്ചതായാണ് പരാതി. കുഞ്ഞിരാമൻ നിസാര പരിക്കേറ്റു. അപകടമുണ്ടാക്കിയ ഹിമായത്തുൽ ഇസ്ലാം സ്കൂൾ ബസ് ഡ്രൈവറുടെ പേരിലാണ് കേസെടുത്തത്.
0 Comments