Ticker

6/recent/ticker-posts

കോട്ടച്ചേരി ട്രാഫിക് സർക്കിളിലേക്ക് നിറയെ യാത്രക്കാരുമായി പോയ ട്രാവലർ ഇടിച്ച് കയറി ഹൈമാസ്റ്റ് ലൈറ്റും ക്യാമറയും തകർന്നു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ നിറയെ യാത്രക്കാരുമായി പോയ ടെമ്പോ ട്രാവലർ ട്രാഫിക് സർക്കിളിലേക്ക് ഇടിച്ചു കയറി. ഹൈമാസ്റ്റ്
 തൂണും സി.സി.ടി വി ക്യാമറയും തകർന്നു. ഹൈമാസ്റ്റ് ലൈറ്റും തകർന്നു. ഇന്ന് രാവിലെയാണ് അപകടം. കോട്ടച്ചേരി ട്രാഫിക് സർക്കിളിലേക്ക് നിയയന്ത്രണം വിട്ട് വാഹനം ഇടിച്ച് കയറുകയായിരുന്നു. തൂൺ റോഡിലേക്ക് തൂങ്ങി നിന്ന് അപകടാവസ്ഥയിലാണ്.
ഗുരുവായൂരിൽ പോയി പാലക്കുന്നിലേക്ക് മടങ്ങിയവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
Reactions

Post a Comment

0 Comments