Ticker

6/recent/ticker-posts

നീലേശ്വരത്ത് ടവറിന് കീഴിലും പള്ളിക്കരയിൽ മേൽപ്പാലത്തിനടിയിലും ചൂതാട്ടം എട്ട് പേർ പിടിയിൽ

കാഞ്ഞങ്ങാട് : നീലേശ്വരത്തും പള്ളിക്കരയിലും ചൂതാട്ട സംഘങ്ങൾ പിടിയിലായി. കിനാനൂർ മാനൂരിൽ മൊബൈൽ ടവറിന് സമീപം പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ട നാലംഗ സംഘത്തെ നീലേശ്വരം പൊലീസ് പിടികൂടി. കയ്യൂർ , ചായ്യോത്ത് സ്വദേശികളാണ് പിടിയിലായത്. 1060 രൂപ പിടികൂടി. ഇന്നലെ വൈകീട്ടാണ് ചൂതാട്ട സംഘം പിടിയിലായത്. 
എസ് ഐ എം.വി. വിഷ്ണു പ്രസാദാണ് പിടികൂടിയത്.
ബേക്കൽ പള്ളിക്കര മേൽപ്പാലത്തിനടിയിൽ പുള്ളി മുറി ചൂതാട്ടത്തിലേർപ്പെട്ട 4 പേരെ ബേക്കൽ പൊലീസ് പിടികൂടി കേസെടുത്തു. 4640 രൂപ കണ്ടെടുത്തു. ശക്തി നഗർ സ്വദേശികളാണ് പിടിയിലായത്. ഇന്നലെ വൈകീട്ടായിരുന്നു ചൂതാട്ടം. എസ്. ഐ എ ൻ . അൻസാർ ആണ് പിടികൂടിയത്.
Reactions

Post a Comment

0 Comments