Ticker

6/recent/ticker-posts

ഒരു മാസം മുൻപ് വിവാഹിതയായ നവവധുവിന് പീഡനം താലി കെട്ടിയ ദിവസം മുതൽ ഉപദ്രവിച്ചതായും പരാതി

കാഞ്ഞങ്ങാട് : ഒരു മാസം മുൻപ് വിവാഹിതയായ നവവധുവിനെ ഭർതൃവീട്ടിൽ പീഡിപ്പിച്ചു വെന്ന പരാതിയിൽ ഭർത്താവ്, ഭർതൃ ബന്ധക്കൾ ഉൾപ്പെടെയുള്ള നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹം നടന്ന ദിവസം മുതൽ ഒരു മാസത്തിനിടെ പലതവണ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായാണ് പരാതി. ബളാൽ പ്ലാച്ചിക്കര സ്വദേശിനിയുടെ പരാതിയിൽ ഭർത്താവ് പെരിങ്ങോം പട്ടുവത്തെ ദീപക് 30, ബന്ധുക്കളായ നാരായണൻ, രാധാമണി, വൈഷ്ണവ് എന്നിവർക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 3 നായിരുന്നു വിവാഹം. താലി കെട്ടിയ അന്ന് മുതൽ ഡിസംബർ 3 വരെയുള്ള പല ദിവസങ്ങളിലും ഭർതൃവീട്ടിൽ പീഡിപ്പിച്ചെന്നാണ് പരാതി. കൂടുതൽ പണവും സ്വർണവും ചോദിച്ച് ആണ് പീഡനമെന്നും പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments