കാഞ്ഞങ്ങാട് :മൻസൂർ ആശുപത്രിക്ക് മുന്നിൽ നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്താരി ചാമുണ്ഡിക്കുന്നിലെ മുഹമ്മദ് ഹനീഫ അബ്ദുൾ റഹീമിനെ 44 യാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടാണ് അറസ്റ്റ്. നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് നഴ്സിംഗ് വിദ്യാർത്ഥിനികൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവം. ബ്ലോഗറാണെന്നും ഈ ആശുപത്രി തകർക്കാൻ വന്നതാണെന്നും പറഞ്ഞ് സംഘർഷമുണ്ടാക്കിയതിനാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ബലം പ്രയോഗിച്ചാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചത്. കേസെടുത്തു.
0 Comments