കാഞ്ഞങ്ങാട് :പെരിയ കല്യോട്ട് സ്വദേശിയുടെ മൃതദേഹം കിണറിൽ കണ്ടെത്തി. കല്യോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ കുഞ്ഞാച്ചൻ വീട് തറവാട്ടിൽ താമസിക്കുന്ന വി. നാരായണൻ്റെ 60 മൃതദേഹമാണ് ഇന്ന് രാത്രിയോടെ കണ്ടെത്തിയത്.വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്നു. രണ്ടുദിവസമായി കാണാത്തതിനെ തുടർന്ന് അന്വേഷിച്ചിറങ്ങിയ സമീപവാസികളാണ് കിണറിൽ കണ്ടെത്തിയത്. തറവാട് വളപ്പിനോട് ചേർന്നുള്ള കിണറിൽ കയർ കിണറിലേക്ക് തൂങ്ങി കിടക്കുന്നത് കണ്ടാണ് പരിശോധിച്ചത്. കയറിൽ കുടവുമുണ്ട്. വെള്ളമെടുക്കുന്നതിനിടെ അബദ്ധത്തിൽ വീണതാണെന്ന് സംശയിക്കുന്നു. അപസ്മാര രോഗത്തിനുള്ള മരുന്നു കഴിക്കുന്നുണ്ട്. കാഞ്ഞങ്ങാട് നിന്നും ഫയർ ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു. രണ്ട് ദിവസത്തെ പഴക്കമുണ്ട്.മുത്തു -തമ്പായി ദമ്പതികളുടെ മകനാണ്. ഭാര്യ: ഓമന. മക്കൾ: രസ്ന, സൂരജ്. സഹോദരിമാർ നാരായണി, സരോജിനി.
0 Comments