Ticker

6/recent/ticker-posts

ഓട്ടോ ഡ്രൈവറുടെ മൃതദേഹം കിണറ്റിൽ ചോരപ്പാടുകൾ കൊലപാതകമെന്ന് സംശയം

കാസർകോട്:ഓട്ടോ ഡ്രൈവറുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കിണറിൻ്റെ കരയിൽ ചോരപ്പാടുകൾ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയം. കിണറിന്റെ സമീപം ഓട്ടോയും കണ്ടെത്തി.
മംഗളൂരു  മുൾക്കി സ്വദേശി മുഹമ്മദ്  ഷെരീഫിന്റെ 54 മൃതദേഹമാണ് കണ്ടെത്തിയത്. മഞ്ചേശ്വരം മഹാലിംഗേശ്വര അഡ്കപള്ളയിലെ കിണറിൽ ഇന്ന് രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
 മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചു. ഇന്നലെ മുതൽ ഷരീഫിനെ കാൺമാനില്ലായിരുന്നു. മംഗലാപുരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ നാട്ടുകാർ കിണറിൻ്റെ കരയിൽ ചോരപ്പാടുകൾ കണ്ട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം കണ്ടെ ഒറ്റപ്പെട്ട ഈ പ്രദേശം ചൂതാട്ടകേന്ദ്രമാണെന്ന് പറയുന്നു.
Reactions

Post a Comment

0 Comments