Ticker

6/recent/ticker-posts

ഒരു മണിക്കൂറിനിടയിൽ വീട്ടിൽ നിന്നും 9 പവനും 85000 രൂപയും കവർന്നു

കാസർകോട്:ഒരു മണിക്കൂറിനിടയിൽ പൂട്ട് തകർത്ത് വീട്ടിൽ നിന്നും 9 പവനും 85000 രൂപയും കവർന്നു. കുമ്പള ബംബ്രാണയിലെ നൗഷാദ് നെടുംബള്ളിയുടെ ഭാര്യാവീട്ടിലാണ് കവർച്ച. കിടപ്പ് മുറിയിലെ അലമാര കുത്തി തുറന്ന് 9 പവൻ സ്വർണാഭരണങ്ങളും പണവും കവരുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 7.30 നും 8.30 നും ഇടയിൽ വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കവർച്ച. കുമ്പള പൊലീസ് സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments