നീലേശ്വരം :കരിന്തളം ചിണ്ടൻ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ നീലേശ്വരം പൊലീസ് പിടികൂടി.കാര്യസ്ഥനായി ജോലി ചെയ്യുകയായിരുന്ന ചിണ്ടനെ 2018 ഫെബ്രുവരി 24 നാണ് കൊലപ്പെടുത്തിയത് . പണം കവർച്ച ചെയ്യുന്നതിനായി ചിണ്ടൻ ജോലി ചെയ്യുന്ന എസ്റ്റേറ്റിലെ ജീവനക്കാരനായരുന്ന പാർത്ഥിപൻ26 ചിണ്ടനെ കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി.
വർഷങ്ങളായി പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി ഏതാനം വർഷമായി കോയമ്പത്തൂർ എയർ പോർട്ടിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
പൊലീസ് സംഘം കോയമ്പത്തൂരിൽ എത്തി പ്രതിയെ പിടികൂടുകയായിരുന്നു.
0 Comments