കാസർകോട്:മംഗലാപുരം കോളേജിലേക്ക് പോയ ബി. ബി. എം വിദ്യാർത്ഥിയെ കാണാതായതായി പരാതി. സംഭവത്തിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, അണങ്കൂരിലെ പ്രസന്നൻ്റെ മകൻ സ്വരൂപിനെ 23 യാണ് കാണാതാവത് . മംഗലാപുരം എസ്.ഡി എം കോളേജിലെ വിദ്യാർത്ഥിയായ സ്വരൂപ് ഇന്ന് രാവിലെ 11 ന് വീട്ടിൽ നിന്നും പോയതാണ്. കോളേജിലേക്കെന്ന് പറഞ്ഞ് പോയ ശേഷം കാണാതാവുകയായിരുന്നു. മാതാവ് സ്വപ്നയുടെ പരാതിയിലാണ് കേസ്.
0 Comments