Ticker

6/recent/ticker-posts

ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിൽസ സഹായം തേടുന്നു

കാഞ്ഞങ്ങാട് :ഇരു വൃക്കകളും തകരാറിലായ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു .കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഭീമനടി കുറക്കുട്ടി പൊയിലിലെ ആയിത്തമറ്റത്തിൽ ജിൻസ് 35 രണ്ടു വർഷമായി ചികിത്സയിലാണ് ഇതിനോടകം 20 ലക്ഷം രൂപയോളം ചിലവായി .ഇരുചക്ര മെക്കാനിക്കായി ജോലി ചെയ്തിരുന്ന യുവാവ് കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു.  ജിൻസിന് ജീവിതത്തിലേയ്ക്ക് മടങ്ങിവരാൻ ഒ പോസറ്റീവ്  ഗ്രൂപ്പ് വൃക്ക നൽകാൻ സന്നദ്ധനായി ഒരാൾ വരികയും 20 ലക്ഷം രൂപ ശസ്ത്രക്രിയയ്ക്കും ആവശ്യമാണ്.   തുടർചികിത്സയ്ക്ക് പണം കണ്ടെത്താനായി പഞ്ചായത്ത് മെമ്പർ സിൽവി ജോസഫ് കൺവീനറായും ചെറിയാൻ ഊത്ത പാറയ്ക്കൽ ട്രഷററായും ഭീമനടി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. കമ്മിററി സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു.
AcNo -10790100192040
IFSC FDRL0001079.
Reactions

Post a Comment

0 Comments