Ticker

6/recent/ticker-posts

ജപ്പാനിലേക്ക് പോയ യുവാവ് ജോലിയില്ലാതെ മടങ്ങി പൊലീസ് കേസ്

നീലേശ്വരം : ഏഴെ മുക്കാൽ ലക്ഷം രൂപ നൽകിജപ്പാനിലേക്ക് പോയ യുവാവ് ജോലിയില്ലാതെ മടങ്ങിയെത്തിയതിനെ തുടർന്ന് 
 പൊലീസ് കേസായി. പേരോൽ പഴ നെല്ലിയിലെ കെ.വി. ചിത്രയുടെ പരാതിയിൽ ശശികുമാർ എന്ന ആൾക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ മകൻ മിഥുന് ജോലിയും വിസയും വാഗ്ദാനം ചെയ്ത് 2023,24വർഷത്തിൽ പണം നൽകി. മകനെ ജപ്പാനിൽ കൊണ്ട് പോയെങ്കിലും ജോലിയില്ലാതെ നാട്ടിലേക്ക് മടങ്ങിയെന്നാണ് പരാതി. ജപ്പാനിലേക്ക് പോകാൻ ചിലവായമൂന്ന് ലക്ഷം രൂപ കഴിച്ച് ബാക്കി നാലെ മുക്കാൽ ലക്ഷം രൂപ തിരികെ ലഭിക്കുന്നില്ലെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments