Ticker

6/recent/ticker-posts

പടന്നക്കാട് കാർഷിക കോളേജ് മലബാർ മാംഗോ ഫെസ്റ്റിന് തുടക്കമായി

കാഞ്ഞങ്ങാട് :
പടന്നക്കാട് കാർഷിക കോളേജ്  പതിനെട്ടാമത് മാംഗോ ഫെസ്റ്റിന് ഇന്ന് തുടക്കമായി. ഇക്കുറി കേരള എക്സൈസ് ഡിപ്പാർട്ട്മെൻറ് വിമുക്തി പദ്ധതി പടന്നക്കാട് കാർഷിക കോളേജുമായി സഹകരിച്ച് "മാമ്പഴമാ കട്ടെ ലഹരി 
എന്ന ആശയം മുന്നോട്ടുവയ്ക്കുകയുണ്ടായി. ഫെസ്റ്റിന്റെ ഉദ്ഘാടനം  കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങത്ത് നിർവഹിച്ചു. ഡോ.സജിതാ റാണി അധ്യക്ഷത നിർവഹിച്ചു.
 മേളയുടെ ആദ്യദിനത്തിൽ തിരക്ക് അനുഭവപ്പെട്ടു. മാമ്പഴം വിപണത്തിന് പുറമേ ഇക്കുറി കൈതച്ചക്കയും, തണ്ണിമത്തനും മേളയിൽ വിൽപ്പനയ്ക്ക് ഇടം പിടിച്ചു. മാമ്പഴയിനത്തിൽ അൽഫോൻസോയിക്കും ബംഗനപള്ളിക്കും ആവശ്യക്കാർ ഏറെയായിരുന്നു.തൈ വിൽപ്പന നഗരിയിൽ എക്സോട്ടിക് ഫ്രൂട്ടായ 'അഭിയു' ജനങ്ങളിൽ പ്രിയങ്കരിയായി മാറി. മുൻ വർഷത്തെ അപേക്ഷിച്ച് തൈ വില്പന  പൊടിപൊടിച്ചു. കുട്ടികൾ തന്നെ ഉണ്ടാക്കുന്ന വിഭവങ്ങൾ ഒരുക്കിയ ഫുഡ് കോർട്ട്  ജനശ്രദ്ധ നേടി. കൊറിയൻ വിഭവങ്ങളും മാമ്പഴത്തിൽ നിന്നും ഉണ്ടാക്കിയ വിവിധതരം ജ്യൂസുകളും, സ്ക്വാഷും മറ്റു ന്യൂജൻ പാനീയങ്ങളും ആൾക്കാരുടെ നാവുകളിലെ രസിധമനികളെ ത്രസിപ്പിച്ചു. കർഷകരുടെ കൃഷി സംബന്ധമായ സംശയ ദൂരീകരണത്തിനു വേണ്ടി അഗ്രോ ക്ലിനിക്കിന്റെ  സേവനം മേളയിൽ സജീവമായിരുന്നു.  നൂതന കൃഷി രീതികളെ പരിചയപ്പെടുത്തിയ എക്സിബിഷൻ ജനശ്രദ്ധ നേടി. 'നാളികേരത്തിൽ നിന്നും മൂല്യവർധന സാധ്യതകൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. ക്ലാസ് നയിച്ചത് ഡോ. എലിസബത്ത് ജോസഫ്, അസിസ്റ്റൻറ് പ്രൊഫസർ ,കൃഷി വിജ്ഞാനകേന്ദ്രം കണ്ണൂർ ആണ്.
നാളത്തെ സെമിനാറുകളുടെ വിഷയം
 "ചെറു തേനീച്ച കൃഷി", "കൂൺ കൃഷിയും കൂൺ മൂല്യ വർധന ഉൽപ്പന്നങ്ങളുടെ നിർമ്മാണവും" സെമിനാറുകളുടെ കൂടുതൽ വിവരങ്ങൾ അറിയുവാനായി  നമ്പറിൽ ബന്ധപ്പെടുക
+917306755954
+919539591828.
Reactions

Post a Comment

0 Comments