നീലേശ്വരം : ദേശീയ പാതയിൽ നീലേശ്വരംപള്ളിക്കര റെയിൽവെ മേൽപ്പാലത്തിന് മുകളിൽ കാറും ഓംനിയും കൂട്ടിയിടിച്ചു ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരാൾക്കും പരിക്കേറ്റു. ഇന്ന് വൈകീട്ടാണ് അപകടം. ഇരു ഭാഗത്ത് നിന്നും വന്ന വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾ തകർന്നു. നീലേശ്വരം പൊലീസെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം സുഖമമാക്കി. ചെറുവത്തൂർ ഭാഗത്തുള്ള ആൾക്കാണ് ഗുരുതരമായി പരിക്കേറ്റത്.
0 Comments